¡Sorpréndeme!

Idukki Dam Water Level Increases | Oneindia Malayalam

2020-05-13 63 Dailymotion

Idukki Dam Water Level Increases
കാലവര്‍ഷം എത്താന്‍ മൂന്നാഴ്ച ബാക്കി നില്‍ക്കെ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന് തന്നെ. ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ചുള്ള, മൂലമറ്റത്ത് നിന്നുള്ള വൈദ്യുതി ഉല്‍പാദനത്തില്‍ കുറവുണ്ടായതും വേനല്‍മഴ കനത്തതും ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കാന്‍ കാരണമാണ്. ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ചാല്‍ മഴക്കാലത്ത് ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കും.ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ഉള്ളത് 43 ശതമാനം വെള്ളം ആണ്.മഹാപ്രളയം ഉണ്ടായ 2018ല്‍ ഇതേദിവസം ഇടുക്കി ഡാമില്‍ ഉണ്ടായിരുന്നത് 35 ശതമാനം വെള്ളം മാത്രമാണ്.ഈ വര്‍ഷവും പ്രളയ സാധ്യത ഉണ്ടെന്ന സൂചന ഉള്ളതിനാല്‍ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്നത് ആശങ്കാ ജനകമാണ് എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്